neethi

മുസ്‌രിസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി ആരംഭിച്ച നീതി മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: എറിയാട് യു ബസാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്‌രിസ് സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച നീതി മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌രിസ് പ്രസിഡന്റ് ബഷീർ കൊണ്ടാംപുള്ളി അദ്ധ്യക്ഷനായി. പി.എസ്. മുജീബ് റഹ്മാൻ, പി.കെ. ഷംസുദ്ദീൻ, പി.എ. കരുണാകരൻ, പി.പി. ജോൺ, കെ.എം. സാദത്ത്, എം.കെ. നാഷാദ്, ഡോക്ടർ ജസീം, എ.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ് സ്വാഗതവും, ജസിത ഹുസൈൻ നന്ദിയും പറഞ്ഞു.