വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പ്.
വടക്കാഞ്ചേരി: വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കോടതിയുടെ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലാണ് കോടതി ജീവനക്കാർ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിവരമറിയിച്ചതിനെ തുടർന്ന് വരവൂരിൽ നിന്നെത്തിയ പാമ്പ് പിടുത്തക്കാരൻ സുബ്രഹ്മണ്യനാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ പൂങ്ങോട് വനപാലകരെ ഏൽപ്പിച്ചു.