 
മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പദയാത്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എ. ബാബുരാജ് ജാഥാ ക്യാപ്ടൻ ഷാജു കാളിയേങ്കരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എ. ബാബുരാജ് ജാഥാ ക്യാപ്ടൻ മണ്ഡലം പ്രസിഡന്റ് ഷാജു കാളിയേങ്കരക്ക് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഷൈനി ജോജു, വി.കെ. വേലുക്കുട്ടി, ടി.വി. പ്രഭാകരൻ, കെ.ജെ. ജോജു, രതി ബാബു, സി.സി. സോമൻ, സിന്റോ ആന്റണി, സച്ചിൻ ഷാജു, രജനി സുധാകരൻ, ജെയിംസ് പറപ്പുള്ളി, രാജു തളിയപറമ്പിൽ എന്നിവർ നേതൃത്വം നൽകി.