ഗുരുവായൂർ: ഗുരുവായൂർ ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ അഷ്ടമിരോഹിണി ആഘോഷങ്ങൾ നാളെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗോപികാനൃത്തം, രഥം, ഉറിയടി, കോൽക്കളി തുടങ്ങിയവ അണിനിരക്കുന്ന ഘോഷയാത്ര രാവിലെ എട്ടിന് പെരുന്തട്ട ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. ഉച്ചക്ക് 12ഓടെ ഗുരുവായൂർ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് പിറന്നാൾ സദ്യയും നടക്കും. ഭക്തസേവാസംഘം പ്രസിഡന്റ് എസ്. വിക്രമൻ നായർ, സെക്രട്ടറി കെ. സുരേഷ്, എ. വേണുഗോപാൽ, എം.വി. രവീന്ദ്രനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.