 
കൊടുങ്ങല്ലൂർ: എടവിലങ്ങ് വത്സലയത്തിന് വടക്കുവശം രാമൻകുളത്ത് പീതാംബരൻ മാസ്റ്റർ (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഏങ്ങണ്ടിയൂർ നാഷണൽ ഹൈസ്‌കൂൾ, കൊടുങ്ങല്ലൂർ ജെ.ടി.എസ് തുടങ്ങിയ വിദ്യാലയങ്ങളിൽ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം വിജയരാഘപുരം ഗവ. ഹൈസ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരിക്കെയാണ് സർവീസിൽ നിന്നും വിരമിച്ചത്. അറിയപ്പെടുന്ന വാഗ്മി കൂടിയായ ഇദ്ദേഹം എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ സ്ഥാപക നേതാക്കളിൽ ഒരാളും യോഗം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: സുനന്ദ (റിട്ട. അദ്ധ്യാപിക, ഈസ്റ്റ് യു.പി സ്‌കൂൾ പെരിഞ്ഞനം). മക്കൾ: മുരളി (ചാർട്ടേഡ് അക്കൗണ്ടന്റ്, കൊടുങ്ങല്ലൂർ), ശുഭദ, അഡ്വ. സഞ്ജയ് (കൊടുങ്ങല്ലൂർ കോടതി). മരുമക്കൾ: പ്രിൻസി (അദ്ധ്യാപിക, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്, മതിലകം), അഡ്വ. സുലാൽ (കൊടുങ്ങല്ലൂർ കോടതി), രമ്യ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്, കളമശ്ശേരി).