പാവറട്ടി: മാതൃകാപരമായ പ്രവർത്തനങ്ങളും സേവനങ്ങളും കാഴ്ചവച്ച പൗരൻമാരെ സ്വാതന്ത്ര്യ ദിനത്തിൽ മുല്ലശ്ശേരി പഞ്ചായത്ത് ആദരിച്ചു. ലഫ്റ്റനന്റ് ഹരിദാസൻ കരുമത്തിൽ, വേദ അക്കാഡമി ചെയർമാൻ ഡോ. സുവ്രതൻ, പഞ്ചായത്ത് തല സേവനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ള ഇ.എ. രാജൻ, ചുമർചിത്ര കലാകാരൻ എം.നളിൻ ബാബു, കായിക രംഗത്തെ മികച്ച സംഭാവനകൾ കാഴ്ചവച്ച റൂഫസ് മാസ്റ്റർ, ഒഴുക്കിൽപെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തിയ അർജുനൻ കുറുവത്ത്, മികച്ച കായിക താരം ശ്രീഷ്ണ സുരേഷ് ബാബു, തിരുവനന്തപുരത്ത് വച്ച് നടന്ന കരാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ വേദ അക്കാഡമി സ്റ്റുഡൻസ് തുടങ്ങി പതിനെട്ടോളം പേരെ ആദരിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.