പാവറട്ടി: പകർച്ചാവ്യാധി തടയൽ പ്രവർത്തനങ്ങളുടെ ഭാഗമായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, സോഡാ നിർമ്മാണ യൂണിറ്റുകൾ, ഐസ് ഫാക്ടറികൾ, കോഴിഫാം, കാറ്ററിംഗ് യൂണിറ്റുകൾ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പുകയില വിരുദ്ധ ബോർഡില്ലാത്ത സ്ഥാപനങ്ങൾക്കും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പിഴ ചുമത്തി. മുല്ലശ്ശേരി സി.എച്ച്.സി. സൂപ്രണ്ട് ഡോ: സജീതാ ബീഗം, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. രാമൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.ജെ. ജോബി, എം. ദീപ, മുല്ലശ്ശേരി പഞ്ചായത്ത് സെക്രട്ടറി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.