kar
കർഷകദിനാഘോഷം ജവഹർ ബാലഭവനിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾ വഴി അയൽക്കൂട്ടം മാതൃകയിൽ പതിനായിരം കൃഷിക്കൂട്ടങ്ങൾ തുടങ്ങുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ജവഹർ ബാലഭവനിൽ കോർപറേഷന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച കർഷകർക്കുള്ള പുരസ്‌കാരം പി. ബാലചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു. ടി.ജി. ദേവസ്യ രചിച്ച നെൽച്ചെടിയും നെല്ലും എന്ന പുസ്തകം ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. സിനിയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി.

പുരസ്‌കാരം ലഭിച്ചവർ

എ.ജെ. യേശുദാസ് (സമ്മിശ്ര കർഷകൻ), പോൾ (നെൽക്കർഷകൻ), യു.എ. സുബ്രഹ്മണ്യൻ (കേരകർഷകൻ), കെ.പി. സ്റ്റെല്ല (മട്ടുപ്പാവ് കൃഷി), പി.കെ. അശോകൻ (വാഴക്കർഷകൻ), രവി (പട്ടികജാതി കർഷകൻ), ഇന്ദിര (കർഷകത്തൊലാളി), കെ.സി. മീനാക്ഷി (വനിതാകർഷക), സെബാസ്റ്റ്യൻ ഡേവി (സംയോജിത കൃഷി), ബാബു (പച്ചക്കറി കർഷകൻ), കെ.പി. ധനേഷ് (യുവകർഷകൻ), ഭാഗ്യ എം. ഹരിദാസ് (വിദ്യാർത്ഥി കർഷക), ഷൈജി ജോസ് (ജൈവ കർഷക), അനിത സുനിൽ (ക്ഷീരകർഷക), എം.വി. ചാക്കപ്പൻ (മുതിർന്ന കർഷകൻ).