തൃശൂർ: ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പതാകദിനം ആചരിച്ചു. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ പതാക ഉയർത്തി. യൂണിയൻ കൗൺസിലർ മോഹൻ കുന്നത്തിന്റെ നേതൃത്വത്തിൽ ദൈവദശകം ആലപിച്ചു. യൂണിയൻ പ്രസിഡന്റ് ഐ.ജി. പ്രസന്നൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.വി. രഞ്ജിത്ത്, കെ.വി. വിജയൻ, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ്, യൂണിയൻ കൗൺസിലർമാരായ കെ.എ. മനോജ്കുമാർ, മോഹൻദാസ് നെല്ലിപറമ്പിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.കെ. സതീഷ്, ജോയിന്റ് സെക്രട്ടറി വി.ഡി. സുഷിൽകുമാർ, സുധീർ നെല്ലങ്കര എന്നിവർ നേതൃത്വം നൽകി.