കൊടകര: സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി 'ഫ്രീഡം വാൾ ' ഒരുക്കി സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾ. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തയ്യാറാക്കി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ഐ.ഐ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഐ.ക്യു.എ.സി സംഘടിപ്പിച്ച പരിപാടിയിൽ 10 വിദ്യാർത്ഥി, വിദ്യാർത്ഥിനികളാണ് 20 മണിക്കൂർ കൊണ്ട് ഫ്രീഡം വാൾ തയ്യാറാക്കിയത്. പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കന്റെ സത്യപ്രസ്താവനയോടെ ആരംഭിച്ച പരിപാടിയിൽ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവീസ് ചെങ്ങിനിയാടൻ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.