 
തൃശൂർ: തൃശൂർ സർവീസ് സഹകരണ ബാങ്കിലെ നിലവിലുള്ള പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ രാജിവച്ചതിനെത്തുടർന്ന് പുതിയ പ്രസിഡന്റായി കെ.ആർ. ചന്ദ്രനെ തെരഞ്ഞെടുത്തു. 1986 മുതൽ തുടർച്ചയായി ബാങ്കിൽ ട്രഷററും, വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരുന്നു. വിയ്യൂർ മണലാർക്കാവ് ദേവസ്വം പ്രസിഡന്റ്, കേരള അഡ്വക്കെറ്റ് ക്ലാർക്ക് അസോസിയേഷൻ തൃശൂർ യൂണിറ്റ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിൽവട്ടം മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ്ജ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.