 
വയൽവാരം മൈക്രോസംഘം വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.
ചെമ്പൂച്ചിറ: എസ്.എൻ.ഡി.പി യോഗം ചെമ്പൂച്ചിറ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന വയൽവാരം മൈക്രോ സംഘത്തിലെ 18-ാമത് വാർഷിക പൊതുയോഗം കൊടകര യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. മിനി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ലേഖ രാജേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ട്രോഫിയും യൂണിയൻ സെക്രട്ടറി കെ.ആർ. ദിനേശൻ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.