നടവരമ്പ്: കേരള പുലയർ മഹാസഭ നടവരമ്പ് ശാഖ കുടുംബ സംഗമം ശാഖാ പ്രസിഡന്റ് ജയലക്ഷ്മി ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖ വൈസ് പ്രസിഡന്റ് തിലകൻ പറമ്പത്ത് പതാക ഉയർത്തി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, പി.വി.വേണു, ശാഖ സെക്രട്ടറി മാനിജ സജിത്, ടി.വി.രാജൻ തുടങ്ങിയവർ സംസാരിച്ചു. സുബ്രതോ കപ്പ് ജില്ലാ റണ്ണറപ്പ് നേടിയ ജി.എം.എച്ച്.എസ്.എസ് നടവരമ്പ് ടീം അംഗം ഗോൾകീപ്പർ ബദ്രിനാഥിനെ മൊമെന്റോ നൽകി ആദരിച്ചു.

കൊറ്റനെല്ലൂർ: കൊറ്റനെല്ലൂർ ശാഖ കുടുംബ സംഗമം സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശിവരാമൻ പണ്ടാര പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വട്ടക്കണ്ണി ശാഖയുടെ വിശേഷാൽ കുടുംബ സംഗമം ശാഖ പ്രസിഡന്റ് സുമ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യുണിയൻ പ്രസിഡന്റ് ശശി കോട്ടോളി ഉദ്ഘാടനം ചെയ്തു.
ചിരട്ടക്കുന്ന് ശാഖ വിശേഷാൽ കുടുംബ സംഗമം ശാഖാ പ്രസിഡന്റ് അനിതാ സുനിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ബിനോജ് തെക്കേമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ജലജ തങ്കപ്പൻ പതാക ഉയർത്തി.
കേരള പുലയർ മഹാസഭ പുളിയിലക്കുന്ന് 814 നമ്പർ ശാഖയുടെ വിശേഷാൽ കുടുംബസംഗമം ശാഖ പ്രസിഡന്റ് പ്രേമ രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഖജാൻജി ബാബു തൈവളപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി എം.സി സുനന്ദകുമാർ ,
എം.സി.ശിവദാസൻ, യൂണിയൻ മീഡിയ കോ- ഓർഡിനേറ്റർ വി.സി. സുധീഷ് എന്നിവർ സംസാരിച്ചു.