praki

ചേർപ്പ് : മൊബൈൽ കടയുടമയെ അക്രമിച്ച് ഒളിവിൽ പോയ പ്രതിയെ 12 വർഷത്തിന് ശേഷം ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ പെരുമ്പിടിക്കുന്ന് ഉണ്ടേക്ക്യൻ വീട്ടിൽ സുമേഷിനെയാണ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി.ഷിബു അറസ്റ്റ് ചെയ്ത്. 2010ൽ ചിറയ്ക്കലിൽ മൊബൈൽ കടയുടമയായ ഇഞ്ചമുടി താഴത്ത് പീടിക വീട്ടിൽ ജിൽഷാദിനെ അക്രമിച്ച കേസിൽ വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം പെരുമ്പിടിക്കുന്നിൽ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൾ സബ്ബ് ഇൻസ്‌പെക്ടർ ജെ.ജെയ്സൺ, സബ്ബ് ഇൻസ്‌പെക്ടർ അരുൺ, സി.പി.ഒ അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്