എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാര രൂപങ്ങൾ ആലേഖനം ചെയ്യുന്നതിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് നന്ദൻ നിർവഹിക്കുന്നു.
അരിമ്പൂർ: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ പുറംചുമരിൽ ദശാവതാര രൂപങ്ങൾ ആലേഖനം ചെയ്തു തുടങ്ങി. ചിത്രകലയിലെ വിദഗ്ദ്ധരാണ് മ്യൂറൽ പെയിന്റിംഗ് ചെയ്യുന്നത്. ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് നന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ചുമർചിത്രകലാകാരനായ എം. നളിൻ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുമാസത്തോളം നീളുന്ന ചിത്രരചന ഏറ്റെടുത്തിട്ടുള്ളത്. മേൽശാന്തി നാരായണ ശർമ്മ, ക്ഷേത്രം പ്രസിഡന്റ് എം. പ്രഭാകരൻ, സെക്രട്ടറി കെ. രാഗേഷ്, പ്രവീൺ, ശ്രീദേവി രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.