1

മുള്ളൂർക്കരയിൽ നടന്ന കർഷക ദിനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: സമൂഹത്തിലുള്ളവരെ തീറ്റിപ്പോറ്റുന്നതിൽ കർഷകർ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണെന്ന് മന്ത്രി കെ. രാധാകൃഷ്ൺ അഭിപ്രായപ്പെട്ടു. മുള്ളൂർക്കര പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള കർഷകരെയാണ് ചിങ്ങം ഒന്നിന് ആദരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കർഷകരെ ആദരിക്കലും ഉപഹാര സമർപ്പണവും നടന്നു.