 
മണപ്പുറം ഫൗണ്ടേഷൻ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങിൽ നിന്ന്.
തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി. കമ്പ്യൂട്ടർ, പ്രിന്റർ, എൽ.സി.ഡി പ്രൊജക്ടർ, മൈക്ക് സെറ്റ് തുടങ്ങിയവയാണ് നൽകിയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മല്ലിക ദേവൻ അദ്ധ്യക്ഷയായി. ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, ആശുപത്രി സൂപ്രണ്ട് ഡോ. നസീമ ഹംസ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ്. രമേഷ്, സി.ആർ. ഷൈൻ എന്നിവർ സംസാരിച്ചു. മണപ്പുറം ഫിനാസിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമാണ് പദ്ധതി നടത്തുന്നത്.