karshakadhinam
നാട്ടിക പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാചരണം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓഫീസ് അങ്കണത്തിൽ വിത്ത് വിതച്ചായിരുന്നു ദിനാചരണം. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് മികച്ച കർഷകരെ ആദരിച്ചു. കൃഷി അസി. ഡയറക്ടർ കെ.ജെ. കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി.

വലപ്പാട്: പഞ്ചായത്തും, കൃഷിഭവനും, കുടുംബശ്രീയും സംയുക്തമായി കർഷക ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അദ്ധ്യക്ഷയായി. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, കൃഷി ഓഫീസർ ഫാജിത റഹ്മാൻ സംസാരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുകയും, കൃഷി ദർശൻ വിളംബരജാഥ, കാർഷിക സെമിനാർ, പൂക്കളമത്സരം, ഓല മെടച്ചിൽ, ചൂൽ ഉഴിയിൽ തുടങ്ങിയ കാർഷിക മത്സരങ്ങളും, സൗജന്യ പച്ചക്കറിത്തൈ വിതരണവും ഉണ്ടായിരുന്നു.