കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ പത്ത് അംഗനവാടികൾ നവീകരിക്കുന്നു. അംഗനവാടി കേന്ദ്രങ്ങളെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സാമൂഹിക വിഭവകേന്ദ്രമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പാണ് പത്ത് ലക്ഷം രൂപയുടെ നവീകരണത്തിനായി പത്ത് അംഗനവാടികളെ തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്ത് എൻജിനിയർ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പഞ്ചായത്തുകളിലെ 21, 25, 36, 42, 48, 50, 52, 57, 61, 134 എന്നീ നമ്പറിലെ അംഗനവാടികൾക്കാണ് തുക പാസാക്കിയിരിക്കുന്നതെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.