ചാലക്കുടി: ചിങ്ങപ്പിറവിയിൽ കർഷകർക്കൊപ്പം ജന്മദിനം ആഘോഷിച്ച് ടി.ജെ. സനീഷ് കുമാർ എം.എൽ.എ. ആഗസ്റ്റ് 17 ന് ജനിച്ച സനീഷ് കുമാറിന്റെ 44-ാം പിറന്നാളായിരുന്നു ഇന്നലെ ഉത്രം നക്ഷത്രമാണെങ്കിലും ചിങ്ങം ഒന്നിന് തന്നെ ഔദ്യോഗിക ജന്മദിനമായി അദ്ദേഹം കണക്കാക്കുന്നു. ഇക്കുറിയും വീട്ടിൽ ആഘോഷങ്ങളുണ്ടായില്ല. രാവിലെ ഏഴ് മുതൽ കർഷക ദിനാചരണത്തിരക്കിലേക്കിറങ്ങി. ഓട്ട പ്രദക്ഷിണത്തിനിടെ കാടുകുറ്റിയില കർഷക ദിനാചരണത്തിൽ വച്ച് പായസം കഴിച്ചു. ജനപ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ജന്മദിന ആശംസകൾ അർപ്പിച്ചു. ഉച്ചയൂണിന് ഏറെ വൈകിയെന്നും ഇതൊക്കെ തന്നെയാണ് എല്ലാ പിറന്നാൾ ദിനത്തിൽ സംഭവിക്കാറുള്ളതെന്നും സനീഷ് കുമാർ പറഞ്ഞു.