വെങ്കിടങ്ങ്: പാടൂർ അലീമുൽ ഇസ്്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ കർഷക ദിനം ആഘോഷിച്ചു. പി.പി. സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എ.എസ്.എം.അൽതാഫ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കൃഷിപ്പാട്ട്, കർഷക നൃത്തം, കവിത, നാടൻ പാട്ട് എന്നിവ കർഷകരെക്കുറിച്ചും കൃഷിയെക്കുറിച്ചും പുതിയ അറിവുകൾ കുട്ടികളിൽ പകർന്ന് നൽകി.