farmers-day
വേളൂക്കര പഞ്ചായത്തിൽ ആരംഭിച്ച കരനെൽക്കൃഷി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ നെൽ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു.

വെള്ളാങ്ങല്ലൂർ: കർഷക ദിനത്തിന്റെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷിയിറക്കുന്നതിന്റെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ കരനെൽക്കൃഷി ആരംഭിച്ചു. കൊറ്റനെല്ലൂരിൽ രണ്ട് ഏക്കറോളം വരുന്ന കരഭൂമിയിൽ കറുത്ത ഞവര ഇനത്തിൽപ്പെട്ട നെൽവിത്ത് വിതച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വൈസ് പ്രസിഡന്റ് ജെൻസി ബിജു, ബിബിൻ തുടിയത്ത്, കൃഷി ഓഫീസർ വി. ധന്യ, ടി.വി. വിജു, ജോൺ എം. കുറ്റിയിൽ, പ്രസീത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഉദ്യോഗസ്ഥനായ എം.കെ. ഉണ്ണി പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി ആരംഭിച്ചത്.