ഒല്ലൂർ: ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ നടത്തറ, പുത്തൂർ, മാടക്കത്തറ, പാണഞ്ചേരി പഞ്ചായത്തുകളുടെ കർഷക ദിന പരിപാടികൾ റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകർക്ക് മന്ത്രി പുരസ്‌കാരം നൽകി. കൃഷിഭവൻ, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചത്.
മാടക്കത്തറ പഞ്ചായത്തിലെ മികച്ച നെൽകർഷകൻ സി.എം. ഹരിദാസ്, തെങ്ങ് കർഷൻ എം.എസ്. രാജു, ക്ഷീരകർഷക ഷീല ഷിജു, മുതിർന്ന കർഷകൻ രാമകൃഷ്ണൻ, വനിതകർഷക വിജയ ദാസൻ, ജൈവകർഷകൻ ബേബി പടവെട്ടിയിൽ, സമ്മിശ്ര കർഷകൻ കെ.വി. കരീം, പച്ചക്കറി കർഷകൻ ബിനോയ് പറമ്പത്ത്, എസ്.സി കർഷകൻ പുഷ്പ വേലായുധൻ, വാഴക്കർഷകൻ സുനിൽ നെല്ലിശ്ശേരി, വിദ്യാർത്ഥി കർഷകൻ എം.എച്ച്. അജയ്ദാസ് എന്നിവർ ആദരം ഏറ്റുവാങ്ങി.
പുത്തൂർ പഞ്ചായത്തിൽ നിന്ന് മികച്ച നെൽകർഷകൻ വി.സി. കുമാരൻ, സമ്മിശ്ര കർഷക രുഗ്മിണി, ജൈവകർഷകൻ വി.കെ. സജീവൻ, എസ്.സി /എസ.്ടി കർഷകൻ സുബ്രൻ, വനിത കർഷക രാധ ഭാസ്‌കരൻ, ക്ഷീരകർഷക ഓമന, മുതിർന്ന കർഷകൻ വർക്കി, വിദ്യാർത്ഥി കർഷകൻ എ.ബി. ബാബു എന്നിവരും പാണഞ്ചേരി പഞ്ചായത്തിലെ മികച്ച നെൽ കർഷകൻ വർഗീസ് പ്ലാപ്പിള്ളി, തെങ്ങ് കർഷകൻ ബിജു നീലങ്കാവിൽ, വാഴ കർഷകർ സണ്ണി തെക്കേത്തല, പച്ചക്കറി കർഷകൻ ദാവിദ് പാറേക്കുടിയിൽ, സമ്മിശ്ര കർഷകൻ ഷാജൻ കുന്നശ്ശേരി, മുതിർന്ന കർഷകൻ കൃഷ്ണൻ, മികച്ച പട്ടികജാതി കർഷകൻ മാധവൻ, ജൈവ കർഷകൻ കൃഷ്ണകുമാർ, വനിത കർഷക ഗിരിജ വിജയൻ, കർഷക തൊഴിലാളി ടോമി, ക്ഷീരകർഷകൻ ഷിബു എന്നിവരും ആദരം ഏറ്റുവാങ്ങി.
നടത്തറ പഞ്ചായത്ത് മികച്ച നെൽകർഷകൻ ടി.ജി. വിജയകുമാർ, തെങ്ങ് കർഷകൻ സുന്ദരൻ, പച്ചക്കറി കർഷൻ സാജൻ, മുതിർന്ന കർഷകൻ നാരായണൻ, ക്ഷീരകർഷകൻ കെ.വി. ജോയ്, വാഴ കർഷകൻ പി.കെ. ബാബു, പട്ടികജാതി കർഷകൻ ഗോപി പണിക്കർ, യുവകർഷകൻ കെ.എൽ. സന്തോഷ്, വനിത കർഷക അല്ലി കുരിയക്കോസ്, സമ്മിശ്ര കർഷകൻ എം.ടി. ജോബി, കർഷക തൊഴിലാളി കൊച്ചുണ്ണി, പഴവർഗകർഷകൻ ദീപിൻ ഡേവിസ്, മികച്ച കർഷക തങ്കമണി എന്നിവർ ആദരം ഏറ്റുവാങ്ങി. മികച്ച പാടശേഖരം ചീരക്കാവ് പാടശേഖരം, മികച്ച ജെ.എൽ.ജി മൈത്രിമാത എന്നിവയ്ക്കും പുരസ്‌കാരം നൽകി.