കാരമുക്കിലെ ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പ് ചടങ്ങിൽ നിന്ന്.
കാഞ്ഞാണി: കാരമുക്കിൽ ചെണ്ടുമല്ലി വസന്തം. ഓണവിപണി ലക്ഷ്യമിട്ട് കാരമുക്കിൽ ആരംഭിച്ച ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പ് ഡോ. ആന്റണി തോപ്പിൽ ഉദ്ഘാടനം ചെയ്തു. ഹരിതമിത്ര കൂട്ടായ്മ പ്രസിഡന്റ് വിജയൻ വിളക്കേത്ത് അദ്ധ്യഷനായി. അഗ്രികൾച്ചറൽ അസി. ഹസിന ജമീർ മുഖ്യാതിഥിയായി. ഷൈജു ഇയ്യാനി, മനേഷ് കോരത്ത്, വസന്തകുമാർ കണ്ണറാത്ത്, ആന്റണി കുരുതുകുളങ്ങര, സുജോ കുന്നത്ത്, എം.വി. ഇന്ദു, തൊഴിലുറപ്പുതൊഴിലാളികളും പങ്കെടുത്തു. ഹരിതമിത്ര കൂട്ടായ്മ സെക്രട്ടറി പി.വി. ഗിരിഷ് സ്വാഗതവും കൃഷ്ണകുമാർ തെക്കിൻക്കാട്ടിൽ നന്ദിയും പറഞ്ഞു. മണലൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് വടക്കേ കാരമുക്കിലാണ് ചെണ്ടുമല്ലിക്കൃഷിയിറക്കിയത്. പത്ത് അംഗങ്ങളായ ഹരിതമിത്ര കൂട്ടായ്മയാണ് സ്വകാര്യവ്യക്തിയുടെ തരിശായിക്കിടന്നിരുന്ന 15 സെന്റിൽ കൃഷി ചെയ്തത്. ഹരിതമിത്ര കൂട്ടായ്മ പ്രസിഡന്റ് വിജയൻ വെളക്കേത്ത്, സെക്രട്ടറി പി.വി. ഗിരിഷ്, ട്രഷർ സുരേഷ് വെളക്കേത്ത്, സലിൻ ബ്രാരത്ത്, കൃഷ്ണകുമാർ തെക്കിൻക്കാട്ടിൽ, പവിത്രൻ ചിരുങ്കണ്ടത്ത്, ജോമി കുരുതുകുളങ്ങര തുടങ്ങിയവരുടെ നേതൃത്വത്വത്തിലാണ് കൃഷിയിറക്കിയത്. മണലൂർ കൃഷിഭവൻ മുഖേന ലഭിച്ച ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള തൈകളാണ് നട്ടത്.