cpi-jilla-sammelanam

തൃപ്രയാർ : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഖാവ് കെ.ദാമോദരൻ മെമ്മോറിയൽ അഖിലേന്ത്യ ചെസ് ടൂർണമെന്റ് പി.സന്തോഷ്‌കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ഓപ്പൺ കാറ്റഗറി, അണ്ടർ 15 കാറ്റഗറി, അണ്ടർ 10 കാറ്റഗറി മുതലായ കാറ്റഗറികളിൽ നിന്നായി 600 മത്സരാർത്ഥികൾ പങ്കെടുത്തു. ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കേരളവർമ്മ കോളേജിലെ മുൻ അദ്ധ്യാപകൻ കൂടിയായ പ്രൊഫ.എൻ.ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ചെസ് കേരള, ചെസ് തൃശൂർ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ജില്ലാ അസി: സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ അഡ്വ:ടി.ആർ.രമേഷ് കുമാർ, മുൻ കൃഷിമന്ത്രി അഡ്വ:വി.എസ്.സുനിൽ കുമാർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, പ്രസിഡന്റ് എ.എസ്.ബിനോയ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അഖിലേഷ്, അർജ്ജുൻ മുരളീധരൻ, ഷീല വിജയകുമാർ, എം.സ്വർണ്ണലത ടീച്ചർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, കെ.പി.സന്ദീപ്, സി.ആർ.മുരളീധരൻ, കെ.കെ.ജോബി എന്നിവർ സംസാരിച്ചു. പി.സന്തോഷ് കുമാർ എം.പിയും പ്രൊഫ.എൻ.ആർ.അനിൽകുമാറും തമ്മിലുള്ള ഉദ്ഘാടന സൗഹൃദ മത്സരം സമനിലയിൽ കലാശിച്ചു.

ബി​സി​ന​സ് ​സം​രം​ഭ​ങ്ങ​ളി​ലെ​ ​സൈ​ബർ
സു​ര​ക്ഷാ​ ​ഭീ​ഷ​ണി​:​ ​സെ​മി​നാ​ർ​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​ബി​സി​ന​സ് ​സം​രം​ഭ​ങ്ങ​ളി​ലെ​ ​സൈ​ബ​ർ​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​ ​സം​ബ​ന്ധി​ച്ച​ ​സെ​മി​നാ​ർ​ ​ഇ​ന്ന് ​തൃ​ശൂ​രി​ൽ​ ​ന​ട​ക്കും.​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​ഹെ​ൽ​ത്ത് ​ചെ​ക്ക് ​എ​ന്ന​ ​സൈ​ബ​ർ​ ​സു​ര​ക്ഷാ​ ​ഓ​ഡി​റ്റ് ​പാ​ക്കേ​ജ് ​വി​ക​സി​പ്പി​ച്ച​ ​കൊ​ച്ചി​ ​ആ​സ്ഥാ​ന​മാ​യ​ ​പ്ര​മു​ഖ​ ​ഐ.​ടി​ ​സേ​വ​ന​ദാ​താ​വാ​യ​ ​സോ​ഫ്റ്റ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ​ ​സ​ർ​വീ​സ​സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ഗ​രു​ഡ​ ​ഹോ​ട്ട​ലി​ൽ​ ​വൈ​കി​ട്ട് 6.30​ ​മു​ത​ൽ​ ​രാ​ത്രി​ 8.30​ ​വ​രെ​യാ​ണ് ​സെ​മി​നാ​ർ.​ ​ന്യൂ​യോ​ർ​ക്ക് ​ആ​സ്ഥാ​ന​മാ​യ​ ​പ്ര​മു​ഖ​ ​ബ​ഹു​രാ​ഷ്ട്ര​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​സേ​വ​ന​ദാ​താ​വാ​യ​ ​ക്രോ​വു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​ന​ട​ക്കു​ന്ന​ ​സെ​മി​നാ​റി​ൽ​ ​ക്രോ​വ് ​അ​ഡ്വൈ​സ​റി​ ​സ​ർ​വീ​സ​സ് ​ഇ​ന്ത്യ​യു​ടെ​ ​ഡി​ജി​റ്റ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​സ​ർ​വീ​സ​സ് ​സീ​നി​യ​ർ​ ​അ​ഡ്വൈ​സ​ർ​ ​സി.​എ.​ന​ര​സിം​ഹ​ൻ​ ​ഇ​ള​ങ്കോ​വ​ൻ,​ ​സോ​ഫ്റ്റ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ​ ​സ​ർ​വീ​സ​സ് ​സ​ഹ​സ്ഥാ​പ​ക​നും​ ​ഡ​യ​റ​ക്ട​റു​മാ​യ​ ​അ​നി​ൽ​ ​അ​ര​വി​ന്ദ്,​ ​എ.​ഡ​ബ്ല്യു.​എ​സ് ​സൊ​ല്യൂ​ഷ​ൻ​ ​ആ​ർ​ക്കി​ടെ​ക്ട് ​അ​ര​വി​ന്ദ് ​ക​ണ്ണ​ൻ​ ​എ​ന്നി​വ​ ​സം​സാ​രി​ക്കും.