 എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ യോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ യോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയനിലുള്ള ശാഖ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്ത യോഗം നടന്നു. കൊടുങ്ങല്ലൂർ യൂണിയൻ ഹാളിൽ നടന്ന യോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ ഉദ്ഘാടം നിർവഹിച്ചു. യോഗം കൗൺസിലർ ബേബി റാം അദ്ധ്യക്ഷനായി. ഗുരുദേവജയന്തി ആഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 1ന് എല്ലാ കുടുംബങ്ങളിലും, ഗുരുമന്ദിരങ്ങളിലും, ശാഖാ ഓഫീസുകളിലും, പ്രധാന കവലകളിലും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച് പീത പതാക ഉയർത്തി പതാകദിനം ആചരിക്കാനും, നാലിന് നടക്കുന്ന യൂണിയൻതല കലാ സാഹിത്യ മത്സരങ്ങളിൽ ശാഖകളിൽ നിന്ന് കൂടുതൽ പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ശാഖകളിലെ കുടുംബാംഗങ്ങളെ മുഴുവൻ പങ്കെടുപ്പിച്ച് ജയന്തിയാഘോഷം ശാഖകളിലും യൂണിയനിലും വിവിധ പരിപാടികളോടെ വിപുലമായി കൊണ്ടാടാനും തീരുമാനിച്ചു.