meeting

ചാലക്കുടി: അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും നവോത്ഥാനത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യം കേരളത്തിൽ അപ്രസക്തമാകുന്നുവെന്ന സത്യം തിരിച്ചറിയണമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് ജില്ലാ നേതൃയോഗം എസ്.എൻ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇനിയൊരു നവോത്ഥാന നായകരും നമ്മുടെ രക്ഷയ്ക്കായി വരാനില്ല. അവർ കൊളുത്തിയ ദീപം കൂടുതൽ ഊർജ്ജത്തോടെ പ്രകാശിപ്പിച്ച് മുന്നേറണമെന്ന ദൗത്യം ഓരോ പ്രവർത്തകരും ഏറ്റെടുക്കേണ്ടതാണ്. സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല. തീരെ പരിചയമില്ലാത്ത ആൾക്കൂട്ട വിചാരണ കേരളത്തിലും എത്തപ്പെട്ടത് ഇതിന് ഉദാഹരണമാണ്. ഒരു സിനിമയുടെ പരസ്യത്തെപ്പോലും സഹിഷ്ണുതയോടെ കാണാൻ കഴിയാത്തവർ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചുമലിലേറ്റുന്നത് ഭൂഷണമല്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. സെക്രട്ടേറിയേറ്റംഗം പി.സി.രഘു അദ്ധ്യക്ഷനായി. പ്രശോഭ് ഞാവേലി, പി.എൻ.സുരൻ എന്നിവർ പ്രസംഗിച്ചു.

ബ​ധി​ര​ ​വെ​റ്റ​റ​ൻ​സ് ​ഫു​ട്‌​ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ്

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​ബ​ധി​ര​ ​വെ​റ്റ​റ​ൻ​സ് ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കെ.​എ.​ജോ​സ് ​സ്മാ​ര​ക​ ​ട്രോ​ഫി​ക്കാ​യു​ള്ള​ ​പ്ര​ഥ​മ​ ​കേ​ര​ള​ ​ബ​ധി​ര​ ​വെ​റ്റ​റ​ൻ​സ് ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​(​സെ​വ​ൻ​സ്)​ ​ഈ​ ​മാ​സം​ 21​ന് ​കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ​ ​ഹെ​യ്‌​നാ​സ് ​സ്‌​പോ​ർ​ട്‌​സ് ​ആ​ൻ​ഡ് ​ഫി​റ്റ്‌​ന​സ് ​സെ​ന്റ​റി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ടൂ​ർ​ണ​മെ​ന്റ് ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​സ​ന്തോ​ഷ്‌​കു​മാ​ർ,​ ​പ്ര​സി​ഡ​ന്റ് ​സി.​എ​ഫ്.​ജോ​ഷി​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ബ​ധി​ര​ ​വെ​റ്റ​റ​ൻ​സ് ​ടീ​മു​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഗു​ജ​റാ​ത്ത് ​ടീ​മി​നാ​യി​ ​ക​ളി​ച്ച​ ​ബ​ധി​ര​നാ​യ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ഫു​ട്ബാ​ൾ​ ​താ​രം​ ​കെ.​ഐ.​ജോ​സ് ​നി​ർ​വ​ഹി​ക്കും.​ ​ഒ​ന്നും​ ​ര​ണ്ടും​ ​സ്ഥാ​നം​ ​നേ​ടു​ന്ന​ ​ടീ​മി​ന് ​ട്രോ​ഫി​യും​ ​കാ​ഷ് ​അ​വാ​ർ​ഡും​ ​ന​ൽ​കും.​ ​എ.​ആ​ർ.​ജോ​യി,​ ​എം.​ജെ.​റാ​ഫേ​ൽ,​ ​എ.​ജെ.​ആ​ന്റ​ണി​ ​എ​ന്നി​വ​രും​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

ടി.​ടി.ഐ.പി.​പി.​ടി.​ഐ​ ​ക​ലോ​ത്സ​വം
ഓ​ഫ് ​സ്റ്റേ​ജ് ​ഇ​ന​ങ്ങ​ൾ​ ​ഇ​ന്ന്

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​ടി.​ടി.​ഐ​ ​പി.​പി.​ടി.​ഐ​ ​ക​ലോ​ത്സ​വം​ ​ഇ​ന്നും​ ​നാ​ളെ​യും​ ​ന​ട​ക്കും.​ ​ഇ​ന്ന് ​ഓ​ഫ് ​സ്റ്റേ​ജ് ​ഇ​ന​ങ്ങ​ളാ​ണ് ​ന​ട​ക്കു​ക.​ ​രാ​മ​വ​ർ​മ്മ​പു​രം​ ​ഡ​യ​റ്റാ​ണ് ​ക​ലോ​ത്സ​വ​ത്തി​ന് ​വേ​ദി​യാ​വു​ക.​ 20​ന് ​രാ​വി​ലെ​ 10​ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ക​ലോ​ത്സ​വം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​ജി​ല്ല​യി​ൽ​ 14​ ​ടി.​ടി.​ഐ​ ​പി.​പി.​ടി.​ഐ.​ടി.​ഐ​ക​ളും​ ​ഒ​രു​ ​പി.​പി.​ടി.​ടി.​ഐ​യു​മാ​ണ് ​ഉ​ള്ള​ത്.​ 19​ ​ഇ​ന​ങ്ങ​ളി​ലാ​ണ് ​മ​ത്സ​രം.​ ​ഓ​ഫ് ​സ്റ്റേ​ജ് ​ഇ​ന​ങ്ങ​ൾ​ ​സം​സ്ഥാ​ന​ത്ത് ​ഒ​രേ​ ​ദി​വ​സ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​അ​ദ്ധ്യാ​പ​ക​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ത്തു​ന്ന​ ​ല​ളി​ത​ഗാ​നം,​ ​സം​ഘ​ഗാ​നം,​ ​ക​വി​യ​ര​ങ്ങ് ​എ​ന്നീ​ ​ഇ​ന​ങ്ങ​ളി​ലു​ള്ള​ ​മ​ത്സ​ര​ങ്ങ​ളും​ ​ഇ​തോ​ടൊ​പ്പ​മാ​ണ് ​ന​ട​ക്കു​ക.​ ​സം​സ്ഥാ​ന​ത​ല​ ​മ​ത്സ​രം​ ​സെ​പ്റ്റം​ബ​ർ​ 4,​ 5​ ​തി​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.​ 20​ന് ​വൈ​കി​ട്ട് 4​ന് ​സ​മാ​പ​ന​സ​മ്മേ​ള​നം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഡേ​വി​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.