 തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സപ്തദിന എൻ.എസ്.എസ് ക്യാമ്പിൽ നിന്ന്.
തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സപ്തദിന എൻ.എസ്.എസ് ക്യാമ്പിൽ നിന്ന്.
വാടാനപ്പിള്ളി : തൃത്തല്ലൂർ കമലാ നെഹ്‌റു മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജ്വാല സപ്തദിന എൻ.എസ്.എസ് ക്യാമ്പിന് തുടക്കം. വിളംബര ജാഥയ്ക്ക് കോർഡിനേറ്റർ കെ.ആർ.കല, അജി ജോർജ്ജ് ആലപ്പാട്ട്, അദ്ധ്യാപക പ്രതിനിധികൾ, ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. നമ്മൾ എല്ലാവരും ഒന്നാണ് ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ ഒത്തൊരുമിച്ച് നമുക്ക് ഒരു നവഭാരതം പുനർനിർമ്മിക്കണമെന്ന് പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് അനിതാ മുകുന്ദൻ പതാക ഉയർത്തി വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. വാർഡ് മെമ്പർ മഞ്ജു പ്രേംലാൽ അദ്ധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സജീഷ് ചാളിപ്പാട്ട്, ഷിജിത്ത് വടക്കുംഞ്ചേരി, വി.ഡി.സന്ദീപ്, ഡോ.വി.സന്തോഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.