ഇരിങ്ങാലക്കുട: കർഷകദിനത്തോടനുബന്ധിച്ച് മണ്ണേ ഇഷ്ടം പരിപാടി സംഘടിപ്പിച്ചു. കർഷകരെ ആദരിക്കുന്ന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് വി.വി. റാൽഫി അദ്ധ്യക്ഷനായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ ഉദ്ഘാടനം ചെയ്തു. ടി.സി. സിദ്ധാർത്ഥൻ മുഖ്യാതിഥിയായി. കുവൈറ്റ് ആർട്‌സ് ലവേർസ് അസോസിയേഷൻ സ്ഥാപക നേതാവും മികച്ച കർഷകനുമായ എ.ജെ. റപ്പായി, കർഷകൻ കുമാരേട്ടൻ എന്നിവരെ ആദരിച്ചു. ഹൈ സ്‌കൂൾ പ്രധാനദ്ധ്യാപിക ബീന ബേബി സ്വാഗതവും കെ.വി. വൃന്ദ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. തുടർന്ന് തൈ നടീലും വിത്തിടലും നടന്നു.