news-photo-

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാൻ പതിനായിരങ്ങൾ കൃഷ്ണ സന്നിധിയിലെത്തി. രാവിലെ മുതൽ ദർശനത്തിന് വൻ ഭക്തജനതിരക്കായിരുന്നു. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ച്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു. സ്വർണ്ണക്കോലത്തിലായിരുന്നു മൂന്ന് നേരവും എഴുന്നള്ളിപ്പ്. രാവിലത്തെ ശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലും ഉച്ചകഴിഞ്ഞ് കാഴ്ച്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ പ്രമാണത്തിലും മേളം അകമ്പടി സേവിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിന് ചോറ്റാനിക്കര വിജയന്റെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി. സന്ധ്യക്ക് തായമ്പക നടന്നു. അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടായ നെയ്യപ്പം രാത്രി അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. രാത്രി പത്തോടെയായിരുന്നു ഇന്നലെ അത്താഴപൂജ.

തുടർന്ന് വിളക്കെഴുന്നള്ളിപ്പ് നടന്നു. ഇന്നലെ ക്ഷേത്രത്തിൽ നടന്ന പിറന്നാൾ സദ്യയിൽ മുപ്പതിനായിരത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നാമസങ്കീർത്തനം, ഭക്തിപ്രഭാഷണം, ഓട്ടൻതുള്ളൽ, കൃഷ്ണഗാഥ നൃത്താവിഷ്‌കാരം എന്നിവ രാവിലെ മുതൽ നടന്നിരുന്നു.

ക്ഷേ​ത്ര ക​ലാ​പു​ര​സ്കാ​രം​ ​സ​മ്മാ​നി​ച്ചു

ഗു​രു​വാ​യൂ​ർ​ ​:​ ​അ​ഷ്ട​മി​രോ​ഹി​ണി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​മേ​ൽ​പ്പ​ത്തൂ​ർ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ദ്ദ​ള​വി​ദ്വാ​ൻ​ ​ക​ലാ​മ​ണ്ഡ​ലം​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പീ​ശ​ന് ​ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​ക്ഷേ​ത്ര​ ​ക​ലാ​പു​ര​സ്‌​കാ​രം​ ​മ​ന്ത്രി​ ​സ​മ്മാ​നി​ച്ചു.​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​വി.​കെ.​വി​ജ​യ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​നി​യ​മ​സ​ഭാ​ ​ചീ​ഫ് ​വി​പ്പ് ​ഡോ.​എ​ൻ.​ജ​യ​രാ​ജ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​എ​ൻ.​കെ.​അ​ക്ബ​ർ​ ​എം.​എ​ൽ.​എ,​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​എം.​കൃ​ഷ്ണ​ദാ​സ്,​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​ശോ​ഭ​ ​ഹ​രി​നാ​രാ​യ​ണ​ൻ,​ ​ദേ​വ​സ്വം​ ​ഭ​ര​ണ​സ​മി​തി​ ​അം​ഗം​ ​മ​നോ​ജ് ​ബി.​നാ​യ​ർ,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​കെ.​പി.​വി​ന​യ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം പുരസ്‌കാര ജേതാവും സംഘവും അവതരിപ്പിച്ച പഞ്ചമദ്ദളകേളി അരങ്ങേറി. തുടർന്ന് ചാക്യാർക്കൂത്തും രാത്രി 10ന് ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടത്തിലെ അവതാരം കളിയും ഉണ്ടായി.