news-photo-

ഗുരുവായൂർ : താലപ്പൊലിയുടെ അകമ്പടിയിൽ ഘോഷയാത്രകളും ഉറിയടിയും ജീവത എഴുന്നള്ളത്തും ക്ഷേത്ര നഗരിയിലെത്തിയപ്പോൾ ഗുരുപവനപുരി വൃന്ദാവനമായി. മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പെരുന്തട്ട ക്ഷേത്രത്തിൽ നിന്നും ശിവകൃഷ്ണ ഭക്തസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലുമായിരുന്നു ഘോഷയാത്രകൾ നടന്നത്. ഇരുഘോഷയാത്രകളും ക്ഷേത്ര നഗരി വലം വെച്ച് കിഴക്കേ നടയിൽ സമാപിച്ചു.

ഉച്ചതിരിഞ്ഞ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലും എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിലും ഘോഷയാത്രകൾ നടന്നു. രാത്രി നായർ സമാജത്തിന്റെ നേതൃത്വത്തിൽ മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയിൽ കെട്ടുകാഴ്ച്ചയും നെന്മിനി ബലരാമ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും നടന്നു.

ജ​ന്മാ​ഷ്ട​മി​ ​ആ​ഘോ​ഷ​നി​റ​വി​ൽ​ ​വീ​ഥി​കൾ

തൃ​ശൂ​ർ​ ​:​ ​ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​ ​ആ​ഘോ​ഷ​നി​റ​വി​ൽ​ ​വീ​ഥി​ക​ൾ​ ​അ​മ്പാ​ടി​ക​ളാ​യി.​ ​ക്ഷേ​ത്ര​ങ്ങ​ളി​ലും​ ​മ​റ്റും​ ​ന​ല്ല​ ​തി​ര​ക്കാ​യി​രു​ന്നു.​ ​കൃ​ഷ്ണ​ ​-​ ​രാ​ധ​വേ​ഷ​ങ്ങ​ളും​ ​പു​രാ​ണ​ ​വേ​ഷ​ങ്ങ​ളും​ ​ധ​രി​ച്ച് ​ചെ​റു​ ​ശോ​ഭ​യാ​ത്ര​ക​ൾ​ ​സം​ഗ​മി​ച്ച് ​വ​ലി​യ​ശോ​ഭ​യാ​ത്ര​ക​ളാ​യി.​ ​ബാ​ല​ഗോ​കു​ല​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ഗ​ര​ത്തി​ൽ​ 22​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​യാ​ത്ര​ക​ൾ​ ​പാ​റ​മേ​ക്കാ​വ് ​പ​രി​സ​ര​ത്ത് ​സം​ഗ​മി​ച്ചു.​ ​തു​ട​ർ​ന്ന് ​ശോ​ഭ​ ​യാ​ത്ര​ ​ന​ഗ​രം​ചു​റ്റി​ ​വ​ട​ക്കു​ന്നാ​ഥ​ ​മൈ​താ​നി​യി​ൽ​ ​സ​മാ​പി​ച്ചു.​ ​കൃ​ഷ്ണ​രാ​ധ​ ​വേ​ഷ​ധാ​രി​ക​ൾ​ക്ക് ​പു​റ​മേ​ ​നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും​ ​ഗോ​പി​കാ​നൃ​ത്ത​വും​ ​ഉ​റി​യ​ടി​യും​ ​അ​ക​മ്പ​ടി​യാ​യി.​ ​

ബാ​ല​ഗോ​കു​ലം​ ​സം​സ്ഥാ​ന​ ​ഭ​ഗി​നി​ ​പ്ര​മു​ഖ​ ​ആ​ർ.​സു​ധാ​കു​മാ​രി,​ ​ഹി​ന്ദു​ ​ഐ​ക്യ​വേ​ദി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​പി.​സു​ധാ​ക​ര​ൻ,​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളാ​യ​ ​എ.​നാ​ഗേ​ഷ്,​ ​അ​ഡ്വ.​കെ.​കെ.​അ​നീ​ഷ്‌​കു​മാ​ർ,​ ​വി.​ശ്രീ​നി​വാ​സ​ൻ,​ ​പി.​കെ.​ശി​വ​ദാ​സ്,​ ​വി.​എ​ൻ.​ഹ​രി,​ കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​എ.​പ്ര​സാ​ദ്,​ ​പൂ​ർ​ണി​മ​ ​സു​രേ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ബാ​ല​ഗോ​കു​ലം​ ​തൃ​ശൂ​ർ​ ​മേ​ഖ​ല​യി​ലെ​ ​ചാ​ല​ക്കു​ടി,​ ​ഇ​രി​ങ്ങാ​ല​ക്കു​ട,​ ​തൃ​ശൂ​ർ,​ ​ഗു​രു​വാ​യൂ​ർ​ ​സ​മി​തി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ 900​ ​ശോ​ഭാ​യാ​ത്ര​ക​ൾ​ 200​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ ​സ​മാ​പി​ച്ചു.​ ​തി​രു​വ​മ്പാ​ടി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​അ​ഷ്ട​മി​രോ​ഹി​ണി​ ​മ​ഹോ​ത്സ​വം​ ​ഭ​ക്തി​സാ​ന്ദ്ര​മാ​യി.​ ​രാ​വി​ലെ​ ​ശീ​വേ​ലി​ക്ക് ​എറ​ണാ​കു​ളം​ ​ശി​വ​കു​മാ​ർ​ ​തി​ട​മ്പേ​റ്റി.​ ​മേ​ള​ത്തി​ന് ​കി​ഴ​ക്കൂ​ട്ട് ​അ​നി​യ​ൻ​ ​മാ​രാ​ർ​ ​പ്ര​മാ​ണം​ ​വ​ഹി​ച്ചു.