cr
ചേർപ്പ് പഞ്ചായത്ത് എട്ടാം വാർഡിൽ നിർമ്മിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നു.

ചേർപ്പ്: പഞ്ചായത്തിലെ എട്ടാം വാർഡിൽ പുതുതായി പണിത മജിസ്‌ട്രേറ്റ് സി.ആർ. ഗോപാലൻ സ്മാരക അംഗൻവാടി ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, വാർഡ് അംഗം ശ്രുതി ശ്രീശങ്കർ, വി.എൻ. സുരേഷ്, ഷീല ഹരിദാസ് എന്നിവർ പ്രസംഗച്ചു. അംഗൻവാടിക്കായി സൗജന്യമായി സ്ഥലവും കെട്ടിടവും നിർമ്മിച്ച് നൽകിയ നളിനി രാജഗോപാലിനെയും, സി.ജി. രാജീവിനെയും ആദരിച്ചു.