അന്തിക്കാട് കല്ലിട വഴിയിൽ ശുദ്ധജലം പാഴാകുന്നു.
അന്തിക്കാട്: കല്ലിട വഴിയിലെ ഉപയോഗശൂന്യമായ പൊതുടാപ്പിൽ നിന്നും കുടിവെള്ളം പാഴാകുന്നു. കിഴക്ക് സെറ്റിൽമെന്റ് കോളനിയിൽ കുടിവെള്ളത്തിനായി നിരവധി കുടുംബങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ആയിരക്കണക്കിന് ലിറ്റർ വെള്ളം ഇത്തരത്തിൽ ഒഴുകിപ്പോകുന്നത്. ഇവിടെ പൊതുടാപ്പ് ആവശ്യമില്ലെന്നും കണക്ഷൻ നിറുത്തലാക്കി ശുദ്ധജലം പാഴാകുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജല അതോറിറ്റിയുടെ കരാറുകാരനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും പരാതിയുണ്ട്. ജൽജീവൻ പദ്ധതി പ്രകാരം വീടുകളിലേക്ക് നൽകിയ കണക്ഷനുകളിൽ വെള്ളം ലഭിക്കുന്നില്ലെന്നും എന്നിട്ടും ബില്ലുകൾ യഥാസമയം വരുന്നുണ്ടെന്നും ആക്ഷേപമുണ്ട്.