 മെറിറ്റ്‌ഡേയും പ്രതിഭാ സംഗമവും വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
മെറിറ്റ്‌ഡേയും പ്രതിഭാ സംഗമവും വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡേയും പ്രതിഭാ സംഗമവും നടത്തി. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എയും, യു.എ.ഇ പുല്ലൂറ്റ് അസോസിയേഷനും, അദ്ധ്യാപകരും, പൂർവഅദ്ധ്യാപകരും ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളും, കാഷ് അവാർഡുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ കെ.കെ. സാഹിദ, ഹെഡ്മിസ്‌ട്രസ് ജി.എസ്. അജിത, യു.എ.ഇ പുല്ലൂറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, സി.ഡി. ബുൾഹർ, ബി. സജിത്ത്, പി.എം. ജയശ്രീ, സിനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.