1
ഓ​ണാ​ഘോ​ഷം​ 2022​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​രൂ​പീ​ക​ര​ണ യോ​ഗം​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു. ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡേ​വി​സ് ​മാ​സ്റ്റ​ർ,​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ​ ,​ ​എം.​എ​ൽ.​എ​ ​മാ​രാ​യ​ ​എ.​സി​. മൊ​യ്തീ​ൻ,​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​എ​ന്നി​വ​ർ​ ​സ​മീ​പം.

തൃശൂർ : കൊവിഡിന് ശേഷമുള്ള ആദ്യ ഓണാഘോഷം സെപ്തംബർ 7 മുതൽ 11 വരെ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിൻകാടും പരിസരപ്രദേശങ്ങളും അലങ്കരിക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും.
ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ എ സി മൊയ്തീൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ പി ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത.വി.കുമാർ, ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ഡി.ടി.പി.സി സെക്രട്ടറി ബേബി ജോർജ് എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ ഹരിത.വി.കുമാർ ജനറൽ കൺവീനർ ആയും സംഘാടക സമിതി രൂപീകരിച്ചു. എംഎൽഎമാർ ചെയർമാൻമാരായി 10 സബ്കമ്മിറ്റികളും രൂപീകരിച്ചു.

ഓണാഘോഷം നടത്തുന്ന സ്ഥലങ്ങൾ

തൃശൂർ നഗരം, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂർമൂഴി, പീച്ചി