 
തൃശൂർ: പന്നിയങ്കര ടോൾപിരിവ് നിറുത്തലാക്കാൻ ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിലെ വാഹനതിരക്കിനെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തൃശൂർ പൊലീസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിറ്റിയോട് കംപ്ലീഷൻ സർട്ടിഫിക്കറ്റ് കരാർ കമ്പനിക്ക് കൈമാറിയോ
എന്നതിനെക്കുറിച്ച് റിപ്പോർട്ട് ബോധിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പന്നിയങ്കര ടോൾ പിരിവിന് അനുവാദം കൊടുത്തതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചും റോഡിന്റെ പണിയും കുതിരാൻ ടണലിന്റെ പണിയും മുഴുവൻ പൂർത്തിയാക്കാതെ താത്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചതിന്റെ ഫലമായാണ് ടോൾ പിരിക്കുന്നതെന്നും മുഴുവൻ പണി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ടോൾ പിരിവ് നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹർജി നൽകിയിരുന്നു.