ജോഡോ പദയാത്ര സംഘാടക സമിതി രൂപീകരണ യോഗം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ സ്വീകരണത്തിനായി 15, 000 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. ടി.എൻ. പ്രതാപൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ പി.എ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.അബ്ദുൾ റഹിമാൻകുട്ടി, ജോസഫ് ചാലിശ്ശേരി, അനിൽ അക്കര, സി.സി. ശ്രീകുമാർ, എൻ.കെ. സുധീർ, രാജേന്ദ്രൻ അരങ്ങത്ത്, ജിമ്മി ചൂണ്ടൽ എന്നിവർ പ്രസംഗിച്ചു.