1
മച്ചാട് വട്ടേക്കാട് നാരായണമേനോൻ മെമ്മോറിയൽ സ്‌കൂളിലെ കുട്ടികൾക്ക് ഐശ്വര്യ സുരേഷ് ഓണക്കോടികൾ കൈമാറുന്നു.

വടക്കാഞ്ചേരി: മച്ചാട് വട്ടേക്കാട് നാരായണ മേനോൻ മെമ്മോറിയൽ ഗവ. എൽ.പി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഐശ്വര്യ സുരേഷ് ഓണപ്പുടവ വിതരണം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. സജീന്ദ്രൻ, എ.ഇ.ഒ. മൊയ്തീൻ, പ്രിൻസിപ്പൽ ബിന്ദു, പി.ടി.എ. പ്രസിഡന്റ് സത്യൻ എന്നിവർ പ്രസംഗിച്ചു.