ചാലക്കുടി: അന്നനാട് എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ നാളെ കുടുംബ സംഗമവും പഠന ക്ലാസും നടത്തും. പള്ളിയിൽ ഭഗവതി ക്ഷേത്രം ഹാളിൽ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഇ.കെ. വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഗുരുവിനെ അറിയാം എന്ന വിഷയത്തിൽ ഗുരുദർശന രഘ്‌ന ക്ലാസ് നയിക്കും.