കൊടകര: അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മനക്കുളങ്ങര ലയൺസ് ക്ലബ് സംഘടിപ്പിക്കുന്ന 130-ാമത് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നാളെ കൊടകര ഗവ. എൽ.പി സ്‌കൂളിൽ നടക്കും. രാവിലെ 9 മുതൽ 12 വരെയാണ് ക്യാമ്പ്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് സ്‌കൂളിൽ ഉണ്ടാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ക്ലബ് ഭാരവാഹികളായ കെ.കെ. വെങ്കടാചലം, അനിൽ വടക്കെടത്ത്, പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 94472 27653, 94474 06679.