news-photo-

സൗജന്യ നേത്രപരിശോധന ക്യാമ്പ് നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഞ്ചരിക്കുന്ന ജില്ലാ നേത്രരോഗ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.പി.എ റഷീദ്, നഗര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ എം. ജിതിൻ രാജ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എം.ആർ. ശ്രീവിദ്യ എന്നിവർ സംസാരിച്ചു. സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിലെ മെഡിക്കൽ ഓഫീസർ അശ്വതി ഗോപാൽ, ജില്ലാ ഓപ്താൽമിക് കോ-ഓർഡിനേറ്റർ സി.വി. മണി ക്യാമ്പിൽ ബോധവത്കരണ ക്ലാസ് നടത്തി. പൂക്കോട്, ഗുരുവായൂർ നഗരകുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവിഭാഗം ജീവനക്കാർ, ആശാ പ്രവർത്തകർ എന്നിവർ മുന്നൊരുക്കം നൽകിയ ക്യാമ്പിൽ 100 ഓളം പേർ പങ്കെടുത്തു. ക്യാമ്പിന്റെ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമുളളവർക്ക് മരുന്നും താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് തിമിര ശസ്ത്രക്രിയയും ലഭ്യമാക്കുന്നതാണ്.