 
തൃശൂർ: അത്താഴപ്പട്ടിണിക്കാരനായ കൃഷിക്കാരന്റെ നെഞ്ചത്തെ ഒടുവിലത്തെ ആപ്പായി വനാതിർത്തിയോട് ചേർന്നുള്ള കൃഷിഭൂമിയിലെ വനം വകുപ്പിന്റെ ജണ്ടയിടൽ മാറിയെന്നും ഇത് നിറുത്തി വയ്ക്കണമെന്നും എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ആവശ്യപ്പെട്ടു. കിസാൻ ജനത ജില്ലാ കമ്മിറ്റി തൃശൂർ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻ ജനത ജില്ലാ പ്രസിഡന്റ് ജോർജ് വി. ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി റഹീം വീട്ടിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
കെ.സി. വർഗീസ്, റോബർട്ട് ഫ്രാൻസീസ്, വിൻസെന്റ് പുത്തൂർ, ബിജു ആട്ടോർ, അജി ഫ്രാൻസീസ്, ജോർജ് കെ. തോമസ്, മോഹനൻ അന്തിക്കാട്, ഡേവിസ് വില്ലടത്തുക്കാരൻ, ഡേവീസ് താക്കോൽക്കാരൻ, നിവേദിത്ത് അന്തിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.