school
ഹരിശ്രീ വിദ്യാധി സ്‌കൂൾ സ്ഥാപക നളിനി ചന്ദ്രന്റെ ജീവിതം ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ പ്രകാശനം പി. ചിത്രം നമ്പൂതിരിപ്പാട് നിർവഹിക്കുന്നു

തൃശൂർ: ഹരിശ്രീ വിദ്യാധി സ്‌കൂൾ സ്ഥാപക നളിനി ചന്ദ്രന്റെ ജീവിതം ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ പ്രകാശനം പി. ചിത്രൻ നമ്പൂതിരിപ്പാടിന് നൽകി നിർവഹിച്ചു. ദീപ്തി മേനോനും കൽപ്പന രമേശും ചേർന്നാണ് പുസ്തകം രചിച്ചത്. പുസ്തകത്തിന്റെ പുറംചട്ടയും ചിത്രങ്ങളും രൂപകല്പന ചെയ്തിരിക്കുന്നത് കെ. പ്രസാദ് ആണ്. ലോഗോസ് ബുക്‌സ് പട്ടാമ്പിയാണ് പ്രസാധകർ. മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ, സംഗീതജ്ഞൻ ശ്രീവത്സൻ മേനോൻ, സ്‌കൂൾ പ്രിൻസിപ്പൽ പ്രീത വേണുഗോപാൽ എന്നിവർ സംബന്ധിച്ചു. നളിനി ചന്ദ്രന്റെ ജീവിതഘട്ടങ്ങളെ ആസ്പദമാക്കി ഹരിശ്രീ സ്‌കൂൾ അദ്ധ്യാപികമാർ 'സെവൻ എജസ്' എന്ന പരിപാടി അവതരിപ്പിച്ചു.