udgadanam
ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച അനുമോദന സഭ സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് ഉദ്ഘാടനം ചെയ്യുന്നു.

നന്തിക്കര: ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ നിന്നും കഴിഞ്ഞ സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സഭ സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ ടി.സി. സേതുമാധവൻ അദ്ധ്യക്ഷനായി. പ്രജ്യോതി നികേതൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സിമി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ. വിജയലക്ഷ്മി, മാനേജർ സി. രാഗേഷ്, അജി വേണുഗോപാൽ, കെ.എസ്. സഗേഷ്, മോഹനൻ വടക്കേടത്ത്, പി.എൻ. പ്രീദീപ്, ശ്യാമ മഹേഷ്, കെ.ആർ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.