1
ചത്ത നിലയിൽ കണ്ട കുറുനരി.

വടക്കാഞ്ചേരി: പാർളിക്കാട്, പുതുരുത്തി, തിരുത്തിപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ നിരവധി പേർക്ക് കുറുനരികളുടെ കടിയേറ്റു. കടിയേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച കുറുനരിയിൽ ഒരെണ്ണം നേരത്തെ ചത്തിരുന്നു. ഇതിനെ പോസ്റ്റ് മോർട്ടം ചെയ്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ വീണ്ടും ഒരു കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി. പേവിഷ ബാധയേറ്റതാകാം കാരണമെന്നാണ് നിഗമനം. നഗരസഭയും മൃഗസംരക്ഷണ വകുപ്പും വനംവകുപ്പും വിഷയത്തെ ഗൗരവമായി എടുത്തില്ലെന്ന് നഗരസഭ ഡിവിഷൻ കൗൺസിലർമാരായ കെ. അജിത് കുമാർ, ജോയ് മഞ്ഞില എന്നിവർ ആരോപിച്ചു.