പാവറട്ടി: രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് ടി.എൻ. പ്രതാപൻ എം.പി പ്രസ്താവിച്ചു. ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിനു വേണ്ടി മണലൂർ നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി നടത്തിയ സ്വാതന്ത്ര്യസമര യാത്ര പോലെയാണ് രണ്ടാം സ്വാതന്ത്ര്യ സമര യാത്രയെന്നും അദ്ദേഹം പറഞ്ഞു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എമാരായ പി.എ. മാധവൻ, അനിൽ അക്കര, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി സെക്രട്ടറിമാരായ കെ.കെ. ബാബു, വി. വേണുഗോപാൽ, പി.കെ. രാജൻ, കെ.കെ. ബാബു, കെ.ബി. ജയറാം, അഡ്വ. സുരേഷ് കുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമദ്, എ.ടി. സ്റ്റീഫൻ മാസ്റ്റർ, വി.ജി. അശോകൻ, പി.ടി ജോൺസൻ, സി.വി. വിമൽ എന്നിവർ പ്രസംഗിച്ചു.