 
കാഞ്ഞാണി: കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും എൻഡോവ്‌മെന്റ് വിതരണവും മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബി. ജോഷി അദ്ധ്യഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, ബ്ലോക്ക് അംഗം സിന്ധു ശിവദാസ് എന്നിവർ മുഖ്യാതിഥികളായി. സ്‌കൂൾ മനേജർ പി.എ. ജയപ്രകാശ്, സമാജം പ്രസിഡന്റ് ധർമ്മൻ തൊപ്പിയിൽ, സെക്രട്ടറി സുധാകരൻ മണ്ടത്ര, വാർഡ് അംഗം ധർമ്മൻ പറത്താട്ടിൽ, ബിനോയ് മാസ്റ്റർ, എ.എം. സുബിൻ, പ്രിൻസിപ്പൽ പ്രിത പി. രവിന്ദ്രൻ, ഇ.വി. ദിനേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.