meeting

വെസ്റ്റ് കൊരട്ടി എൻ.യു.പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സി.പി. ലാലി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

കൊരട്ടി: വെസ്റ്റ് കൊരട്ടി എൻ.യു.പി സ്‌കൂളിലെ 1989-90 ബാച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളടേയും പൂർവ അദ്ധ്യാപകരുടേയും സംയുക്ത സംഗമം സംഘടിപ്പിച്ചു. മൂന്നു പതിറ്റാണ്ടിന് ശേഷം നടന്ന ഒത്തുചേരലിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം അമ്പതോളംപേർ പങ്കെടുത്തു. മൺമറഞ്ഞ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശ്രാദ്ധാഞ്ജലിയർപ്പിച്ചായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. അന്ന് പ്രധാന അദ്ധ്യാപികയായിരുന്ന സി.പി. ലാലി ടീച്ചർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.കെ. ബിജു അദ്ധ്യക്ഷനായി. അദ്ധ്യാപകരായ പ്രസന്ന, ജെസി, ജോസ് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ബൈജു വെസ്റ്റ് കൊരട്ടി, സുനിൽ ഗിരി, റോബിൻ ഡേവിസ് എന്നിവർ സംസാരിച്ചു. ജോഷി മംഗലശ്ശേരി, എം.കെ. സജീവൻ, ബിനോജ്, ജെയ്‌സൻ നെല്ലിശ്ശേരി, റീസൺ, ജിനീവ് ജോർജ് തുടങ്ങിയവരായിരുന്നു നേതൃത്വം നൽകിയത്.