പി. വെമ്പല്ലൂരിൽ നടന്ന ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: സി.പി.ഐ ജില്ലാ സമ്മേളനത്തിലേക്ക് ആവശ്യമായ ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് നടത്തി. കയ്പമംഗലം നിയോജക മണ്ഡലത്തിലെ ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ലോക്കൽ സെക്രട്ടറി എം.ആർ. ജോഷിയുടെയും ബീന ടീച്ചറുടെയും നേതൃത്വത്തിൽ നടത്തിയ ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന കൗൺസിൽ അംഗവും മുൻ കൃഷി മന്ത്രിയുമായ അഡ്വ. വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രമേഷ് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്തിലെ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ചവരെ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ആദരിച്ചു. എം.ആർ. ജോഷിയെയും ബീന ടീച്ചറെയും കാർഷിക വി.എസ്. സുനിൽകുമാർ ആദരിച്ചു. കാർഷിക സംസ്‌കൃതി കൺവീനർ കെ.കെ. രാജേന്ദ്ര ബാബു, കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, പി.വി. മോഹനൻ, കെ.എസ്. ജയ, അഡ്വ. എ.ഡി. സുദർശനൻ, പി.കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.