കുന്നംകുളം: നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം. നഗരസഭ ഓഫീസ്, പുതിയ ബസ് സ്റ്റാൻഡ്, കുറുക്കമ്പാറ ഗ്രീൻപാർക്ക്, അസാപ് കമ്യൂണിറ്റി സ്‌കിൽപാർക്ക്, നഗരസഭ സുഭിക്ഷ ഹോട്ടൽ എന്നിവിടങ്ങൾ സന്ദർശിച്ചു. നഗരസഭ ഓഫീസിലെത്തിയ അദ്ദേഹം ചെയർപേഴ്‌സൺ സീതാ രവീന്ദ്രനുമായി വികസന പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. മാലിന്യ സംസ്‌കരണം താഴേത്തട്ടിൽ ഊർജ്ജിതപ്പെടുത്താനായി സംസ്ഥാനതലത്തിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വീട് നല്ല നഗരം പദ്ധതി, മാലിന്യ സംസ്‌കരണം എന്നിവയെപ്പറ്റിയും ആരാഞ്ഞു.